ജമ്മു: ചോരക്കുഞ്ഞിനെ എലി കരണ്ടുതിന്നതിനെത്തുടര്‍ന്ന് മരിച്ചു. കശ്മീരിലെ കിഷ്തുവാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലാണ് സംഭവം.
ഛാത്രു ഗ്രാമത്തിലെ ഗുലാം ഹസന്റെ ഭാര്യ കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ആശുപത്രയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ പ്രസവവാര്‍ഡിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഹസന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ എലി കരണ്ട് മരിച്ച നിലയില്‍ കണ്ടത്.
















