ന്യൂദല്‍ഹി: ഉത്തർപ്രദേശിൽ ആറ് നക്സലുകൾ പിടിയിലായി. നോയിഡയിലെ ഹിന്‍ഡന്‍ വിഹാറില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് നക്സലുകൾ പിടിയിലായത്. ദൽഹിയിലെ എന്‍സിആര്‍ മേഖലയില്‍ ആക്രമണത്തിന് പദ്ധതിയിട്ടവരാണ് ഇവർ.
പിടികൂടിയവരില്‍ നിന്ന് നിരവധി പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തി. ഇവരിൽ ഒരാള്‍ ബോംബ് നിര്‍മാണത്തില്‍ വിദഗ്‌ദ്ധനാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
















