പനാജി: പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമാണ് മോദി നടത്തിയത്.
ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് ഭീകരവാദം എല്ലായ്‌പ്പോഴും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ജീവിതം അപകടാവസ്ഥയിലാണെന്നും പറഞ്ഞ മോദി ഭീകരവാദത്തിനെതിരെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. ബ്രിക്‌സ് അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചയിലാണ് മോദി പാക്കിസ്ഥാനെ കടന്നാക്രമിച്ചത്.
















