ലോകത്തെ ഏറ്റവും കരുത്താര്‍ന്ന മിസൈല്‍ പ്രതിരോധ കവചം എസ് 400 ട്രയംഫ്. പാക്-ചൈന ആണവ ഭീഷണികളെ അനായാസം നേരിടാന്‍ ട്രയംഫ് സഹായിക്കും. ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കും. ഒരേസമയം 36 കേന്ദ്രങ്ങളെ തകര്‍ക്കാം.
അമേരിക്കയുടെ ഏറ്റവും പ്രഹരശേഷിയുള്ള, റഡാറുകളെ വെട്ടിക്കാന്‍ കഴിവുള്ള എഫ്-43 ജെറ്റ് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ നിര്‍മ്മിച്ചതാണ് ട്രയംഫ്. അഞ്ചെണ്ണമാണ് വാങ്ങുന്നത്. നാനൂറു കിലോമീറ്റര്‍ അകലെയുള്ള ശത്രുതാവളങ്ങളില്‍ എത്താനുള്ള ട്രയംഫിന്റെ പ്രഹരശേഷി പാക്കിസ്ഥാനാണ് ഏറ്റവും ഭീഷണി.
മുംബൈ അടക്കമുള്ള ഭാരത നഗരങ്ങളെ ലക്ഷ്യമിടുന്ന പാക്കിസ്ഥാന്റെ പക്കലുള്ള മിസൈല്‍ സംവിധാനങ്ങളെ ഇല്ലാതാക്കാന്‍ ട്രയംഫിന് അനായാസം സാധിക്കും. എന്നാല്‍, ചൈനയെ ലക്ഷ്യമിട്ടാണ് ഈ ആയുധം സ്വന്തമാക്കുന്നത്. തദ്ദേശീയ മിസൈല്‍ പ്രതിരോധ സംവിധാനമായ ആകാശിന് പുറമേ ട്രയംഫ് കൂടി എത്തുന്നതോടെ മേഖലയില്‍ ഭാരതത്തിന് വ്യക്തമായ ആധിപത്യമാകും.
റഷ്യ 1990 കളില്‍ എസ് 300 ട്രയംഫ് നവീകരിച്ച് രൂപപ്പെടുത്തിയതാണിത് എസ് 400 ട്രയംഫ് 2007 വരെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു.മൂന്ന് തരം മിസൈലുകളുടെ യോജിപ്പിച്ച സംവിധാനങ്ങളാണിതില്‍; അതി ദീര്‍ഘദൂര മിസൈല്‍ 40 എന്‍ 6, മദ്ധ്യദീര്‍ഘ ദൂര മിസൈല്‍ 48 എന്‍ 6, മദ്ധ്യദൂര മിസൈല്‍ 9 എം 96 എന്നിങ്ങനെ.
17,000 കിലോമീറ്റര്‍ വേഗത്തില്‍ വരെ വരുന്ന ആകാശ ആക്രമണങ്ങള്‍ തെരഞ്ഞു കണ്ടെത്തി ഇവ ചെറുക്കും. എതിരാളികളുടെ ആക്രമണായുധങ്ങള്‍ തെരഞ്ഞു കണ്ടെത്തും. അതിനെ ചെറുക്കാന്‍ മിസൈല്‍ തൊടുക്കും. എല്ലാം റിമോട്ടില്‍ പ്രവര്‍ത്തിക്കും.
















