Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യമൊഴുകാന്‍ ചിറ്റാര്‍ പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:39 pm IST
inKottayam

കാഞ്ഞിരപ്പള്ളി: നഗരത്തിലെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട് ഒരു പുഴ. ഇത് കാഞ്ഞിരപ്പള്ളി നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴയുടെ ഗതികേട്. കടകളിലെയും, ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങളാണ് പുഴയിലേക്ക് വലിച്ചെറിഞ്ഞ് മലിനമാക്കിയിരിക്കുന്നത്. പച്ചക്കറി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ചീഞ്ഞ മല്‍സ്യവും മാംസവും വ്യാപകമായി വലിച്ചെറിയുന്നതും പുഴയിലേക്ക് തന്നെ.

ടൗണിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നം തന്നെയാണ് ചിറ്റാറിന്റെ നാശത്തിന് കാരണം. മുമ്പ് ടൗണില്‍നിന്നു പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ഹാള്‍ മുറ്റത്തായിരുന്നു നിക്ഷേപിച്ചിരുന്നത്. നാളുകളായി നടന്നുവന്ന ഈ നിക്ഷേപം ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്റെ കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസം മുമ്പ് നിര്‍ത്തിയിരുന്നു. കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ടൗണിലുണ്ടാകുന്ന പ്രോഫിറ്റബിള്‍ വേസ്റ്റ് വ്യാപാരികള്‍തന്നെ നിര്‍മാര്‍ജനം ചെയ്യണമെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും ശരിയാവണ്ണം നടപ്പിലായില്ലെന്നു മാത്രമല്ല, മാലിന്യങ്ങള്‍ തള്ളുന്നത് ചിറ്റാറിലേക്കും.

കരിമ്പുകയം കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള വിതരണ പദ്ധതികളാണ് ചിറ്റാര്‍ പുഴയെ ആശ്രയിച്ചുള്ളത്. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഓടകളിലെ മാലിന്യങ്ങള്‍ മിക്കതും ചെന്ന് പതിക്കുന്നതും പുഴയിലേക്കാണ്. പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ മലിനജല കുഴലുകള്‍ നീട്ടിവച്ചിരിക്കുന്നത് പുഴയിലേക്കുതന്നെ.

കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പുഴയിലേക്ക് ഒഴുക്കുതായി മുമ്പ് പരാതി ഉയര്‍ന്നിരുന്നു. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്റില്‍ സ്ഥിതി ചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം പുഴയിലേക്ക് ഒഴുകിയെത്തുന്നതിനെക്കുറിച്ച് വ്യാപാരികളടക്കമുള്ളവര്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ചിറ്റാര്‍ പുഴയിലെ മലിനീകരണം തടയുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. പുഴയുടെ തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന കിണറുകളിലും മലിനജലത്തിന്റെ സാന്നിദ്ധ്യമുണ്ടാകാന്‍ ഇത് കാരണമാകുന്നു.

പുഴയോരത്തുകൂടിയുള്ള മിനി ബൈപ്പാസിന്റെ നിര്‍മ്മാണം നിലച്ചതോടെ ഈ പ്രദേശത്തും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ അഴുക്ക് ചാല്‍ ഒഴികുയെത്തുന്നതും ഈ പുഴയിലേക്കാണ്. നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ പുഴയെ ആശ്രയിക്കുന്നുണ്ട്. മാലിന്യം പേറിയൊഴുകുന്ന ഈ പുഴയിലെ ജലം ഉപയോഗിക്കുന്നത് നിരവധി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

പുഴയിലെ മലിനീകരണം തടയുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം മാലിന്യ തള്ളുന്നവര്‍ക്കെതിരെ നിയമപരായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. രോഗവാഹിനിയായി ഒഴുകുന്ന ചിറ്റാര്‍ പുഴയുടെ തീരങ്ങളില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Business

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

Kerala

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.