Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തിയില്‍ ചാലിച്ച ഗാനസംസ്‌കൃതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 08:42 pm IST
inSamskriti

സംസ്‌കൃതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്ത ഒരു പ്രാദേശികഭാഷയും ഭാരതത്തിലില്ലതന്നെ. കഷ്ടിച്ച് തമിഴ് മാത്രമാണ് ഇതിനൊരപവാദം. ഹിന്ദി, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകള്‍ തികച്ചും സംസ്‌കൃതാശ്രിതങ്ങളാണ്. മലയാളത്തില്‍ ‘ദാഹം’ എന്ന വാക്കിനു പകരംവയ്‌ക്കാന്‍ മറ്റൊരു പദമില്ലെന്ന കാര്യം സുവിദിതമാണല്ലോ.

സംസ്‌കൃതകവിതകളില്‍നിന്ന് അടര്‍ത്തിയെടുത്ത പൊട്ടും പൊടിയും അങ്ങനെതന്നെ പല പ്രാദേശികഭാഷാചിത്രങ്ങളിലും ഉചിതമായി പല കവികളും സന്നിവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ഗാനം മലയാളചലച്ചിത്രങ്ങളില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. മലയാള ചലച്ചിത്രങ്ങള്‍ക്ക് ലഭിച്ച ഈ മേന്മ യൂസഫലി കേച്ചേരിക്കു മാത്രം അവകാശപ്പെട്ടതാണ്.

‘ഫൈവ്‌സ്റ്റാര്‍ ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം ദേവഭാഷയില്‍ എഴുതിയ ഗാനം ഭക്തിയും വിഭക്തിയും ഒരേസമയം ഇഴചേര്‍ന്നതാണ് എന്നു കാണാം. ആചാര്യന്‍ ശിഷ്യനെ സംഗീതം പഠിപ്പിക്കുന്നതാണ് സന്ദര്‍ഭം. ഇത്തരം അവസരങ്ങളില്‍ മുത്തുസ്വാമി ദീക്ഷിതരുടെയോ മറ്റോ കൃതികള്‍ പറഞ്ഞുകൊടുക്കുകയാണല്ലൊ ആചാര്യന്റെ സാമ്പ്രദായിക രീതി. എന്നാല്‍ സംസ്‌കൃതത്തില്‍ ധാരാളം കീര്‍ത്തനങ്ങള്‍ എഴുതിയിട്ടുള്ള മുത്തുസ്വാമി ദീക്ഷിതരുടെ ലഘുസംസ്‌കൃതരീതി പിന്‍പറ്റിക്കൊണ്ട് യൂസഫലി കേച്ചേരി ഇങ്ങനെയാണ് പല്ലവി രചിച്ചിട്ടുള്ളത്.

”മാമവ മാധവ മധുമാഥി

ഗീതാമഥുര സുധാവാദി”

മാം (എന്നെ) അവ (രക്ഷിച്ചാലും): മാധവന്‍ മാ (മഹാലക്ഷ്മി) യുടെ ധവന്‍ (ഭര്‍ത്താവ്) ആണല്ലൊ. എന്നുവച്ചാല്‍ മഹാവിഷ്ണു എന്നര്‍ത്ഥം. മധുമാഥി (മധു എന്ന അസുരനെ മഥിച്ചവന്‍, മഥനം=കടയല്‍). ഭഗവദ്ഗീതയാകുന്ന മധുരസുധ (അമൃത്)യെ വദിച്ചവനാണ് (പറഞ്ഞവനാണ്) ശ്രീകൃഷ്ണന്‍. അപ്പോള്‍, മഹാവിഷ്ണുവിന്റെ അവതാരവും വലിയ തിന്മകള്‍ ചെയ്തുപോന്ന മധു മുതലായവരെ നശിപ്പിച്ചവനും ഇന്നും ലോകമാരാധിക്കുന്ന ഭഗവദ്ഗീതയുടെ വക്താവുമായ ശ്രീകൃഷ്ണനോട് തന്നെ രക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥനയാണ് ഈ പല്ലവി ഉള്‍ക്കൊള്ളുന്നത്. അവ എന്ന പൂര്‍ണക്രിയ പല്ലവിയിലെ ഇതരപദങ്ങളെ സമീചീനമായി കോര്‍ത്തിണക്കിയതിന്റെ സുഖം സംസ്‌കൃതമറിയാവുന്നവര്‍ക്ക് ഗാനം കേള്‍ക്കുമ്പോള്‍ അനുഭവപ്പെടും.

ഗാനം ഇങ്ങനെ തുടരുന്നു:

”കോമളപിഞ്ഛ വിലോലം കേശം

ശ്യാമ മനോഹരഘനസങ്കാശം”

കോമളമായ പിഞ്ഛം (മയില്‍പ്പീലി) തിളങ്ങുന്ന കേശം (തലമുടി) ശ്യാമമനോഹരമായ ഘനം (മേഘം) പോലെ പ്രകാശിക്കുന്നതാണ്.

”നിര്‍ജിത ഭുവന സുമോഹനഹാസം

വന്ദേ ശ്രിതജന പാലകമനിശം”

സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ പ്രസിദ്ധമായ ബഹുവീഹ്രി എന്ന സമാസമാണ് കവി ഈ വരികളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ സമാസത്തെക്കുറിച്ച് അല്‍പമൊന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. വിശേഷ്യത്തിലോ വിശേഷണത്തിലോ ഇല്ലാത്ത ഒരര്‍ത്ഥം ആവിഷ്‌കരിക്കുന്നതിനെയാണ് ബഹുവ്രീഹിസമാസം എന്നു പറയുന്നത്. ഉദാഹരണത്തിന് ‘പീതാംബരന്‍’ എന്ന പ്രയോഗമെടുക്കുക. പീതത്തിലോ അംബരത്തിലോ ഇല്ലാത്ത കൃഷ്ണന്‍ പീതാംബരപ്രയോഗത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്നു. ഇതാണ് ചുരുക്കത്തില്‍ ബഹുവ്രീഹി സമാസത്തിന്റെ സവിശേഷത. ഇവിടെ ഭുവനത്തെ ജയിച്ച സുമോഹനഹാസത്തിന്റെ ഉടമയായ കൃഷ്ണന്‍ നമ്മുടെ കണ്‍മുമ്പില്‍ നില്‍ക്കുന്നു. ‘നിര്‍ജിത ഭുവന സുമോഹനഹാസ’ത്തിലൂടെ.

‘ഹാസന്‍’ എന്ന് പ്രഥമയില്‍ പറയാതെ ‘ഹാസം’ എന്ന് ദ്വിതിയില്‍ പറയാനുള്ള കാരണം അടുത്തുവരുന്ന വരിയില്‍ വന്ദേ (ഞാന്‍ വന്ദിക്കുന്നു) എന്ന പൂര്‍ണക്രിയ ഉള്ളതാണ്. വന്ദിക്കുന്നത് ചിരിയെയല്ല ചിരിക്കുന്നവനെയാണ്. ഇവിടെ വ്യാകരണപരമായ ചില മര്‍മ്മങ്ങള്‍ ഒട്ടും ഹനിക്കപ്പെടാതെ കവി വളരെ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. സാധാരണയില്‍ കവിഞ്ഞ കവിതാമേന്മയൊന്നും ഇവിടെ എടുത്തു കാണിക്കാനില്ലെങ്കിലും സംസ്‌കൃതത്തിന്റെ രചനാരീതി അറിയാവുന്നവര്‍ ഈ വരികള്‍ നന്നായി ആസ്വദിക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.