തിരൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി വെട്ടം പരിയാപുരത്ത് നടത്തിയ പ്രകടനത്തിലേക്ക് വാഹനം ഓടിച്ചുകയറ്റി അപകടമുണ്ടാക്കാന്‍ ശ്രമം.
രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിക്കുകയും വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരോട് ഹര്‍ത്താലുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന് ശേഷം നടന്ന പ്രതിഷേധ പ്രകടനത്തിലേക്കാണ് കെഎല്‍ 55 എല്‍ 2549 എന്ന നമ്പറുള്ള മാരുതി ആള്‍ട്ടോ കാര്‍ ഓടിച്ചുകയറ്റിയത്. പ്രവര്‍ത്തകര്‍ പലതവണ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ തയ്യാറായില്ല. രണ്ട് ബിജെപി പ്രവര്‍ത്തകരുടെ കാലില്‍ കാര്‍ കയറി നിസാര പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വ്യക്തി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: