ഭോപ്പാല്‍: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ സൈന്യത്തിനും പ്രതിരോധ മന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. അവരുടെ പ്രവര്‍ത്തനം തന്നെ അവരുടെ നേട്ടം വെളിപ്പെടുത്തുന്നു. ഭോപ്പാലിലെ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
സൈന്യം സംസാരിക്കേണ്ടതില്ല, അവര്‍ ധൈര്യം പ്രദര്‍ശിപ്പിച്ചുകാണിച്ചുതന്നു. അതുപോലെ പ്രതിരോധമന്ത്രിയും സംസാരിക്കേണ്ടതില്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തന്നെ അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നു. മോദി പറഞ്ഞു.നാം സമാധാനത്തോടെ ഉറങ്ങുമ്പോഴാണ് സൈന്യം സന്തോഷിക്കുന്നത്. അവര്‍ക്ക് പരാതിയില്ല. നാം ഉണര്‍ന്നിക്കേണ്ടപ്പോള്‍ നാം ഉറങ്ങിയാല്‍ അവര്‍ പൊറുക്കുകയുമില്ല. ദൗര്‍ഭാഗ്യവശാല്‍ ഉണര്‍ന്നിരിക്കേണ്ടപ്പോഴെല്ലാം നാം ഉറങ്ങുകയായിരുന്നു, മോദി പറഞ്ഞു.
















