ലഖ്‌നൗ: ഗോരഖ്പൂര്‍ ജില്ലയില്‍ രണ്ട് ദളിത് യുവാക്കളെ തീവെച്ചുകൊന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രാജ്‌ദേവ് പാസ്വാന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ടത്. ആറംഗ അക്രമി സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റിലായി.
സന്തോഷ് പാസ്വാന്‍, നര്‍മ്മദ പാസ്വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്‌ദേവിന്റെ സിമന്റ് ഫാക്ടറിക്കു സമീപം ഉറങ്ങിക്കിടന്ന ഇവരുടെ ദേഹത്ത് അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീകൊടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രാഷ്‌ട്രീയ കുടിപ്പകയാണ് കാരണം . പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
















