ശ്രീനഗര്‍: അതിര്‍ത്തി മേഖലയിലെ കര്‍ഷകരെ ഭീകരര്‍ ആക്രമിച്ചേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഭാരതത്തിന്റെ തിരിച്ചടിക്ക് മറുപടിയായി ഭീകരര്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയിലേയും നിയന്ത്രണ രേഖയിലേയും കര്‍ഷകരെ ആക്രമിച്ചേക്കാം. അതിനാല്‍ കരുതിയിരിക്കണം. ഭീകരര്‍ തന്ത്രം മാറ്റുകയാണ്. പാക്ക് റേഞ്ചറുകളുമായി ചേര്‍ന്നാകും കര്‍ഷകരെ ആക്രമിക്കുക. കൊയ്‌ത്തു കാലമാണ്. കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ കൂട്ടം കൂടുന്ന സമയം. ഐബി ചൂണ്ടിക്കാട്ടുന്നു.
കര്‍ഷകരെ രക്ഷിക്കാന്‍ ബിഎസ്എഫ് കിസാന്‍ ഗാര്‍ഡ് രൂപീകരിച്ചിട്ടുമുണ്ട്. 20 കര്‍ഷകര്‍ക്ക് ഒരു ഗാര്‍ഡ് എന്ന അനുപാതത്തിലാണ് കിസാന്‍ ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ കാവല്‍ ശക്തമാക്കി, ജാഗ്രത പാലിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
















