സൂററ്റ്: ആം ആദ്മി പാര്‍ട്ടിയുടെ സമ്മേളനത്തിന് മുന്നോടിയായി ഉയര്‍ത്തിയ ബാനറുകളിലും പോസ്റ്ററുകളിലും അരവിന്ദ് കേജ്‌രിവാളിനൊപ്പം കൊടും ഭീകരരായ ഒസാമ ബിന്‍ ലാദന്റെയും ഹാഫീസ് സെയ്ദിന്റെയും ബുര്‍ഹാന്‍ വാനിയുടേയും ചിത്രങ്ങള്‍.
നാളെയാണ് ഗുജറാത്തിലെ സൂററ്റില്‍ സമ്മേളനവും പ്രകടനവും സംഘടിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ നായകര്‍ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. സൂററ്റില്‍ പലയിടങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ നിരന്നുകഴിഞ്ഞു. വിവാദമായതോടെ പോസ്റ്ററുകളും ബാനറുകളും നീക്കിയിട്ടുണ്ട്.
















