ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, യോഗ ഗുരു ബാബാ രാംദേവ്, മറ്റു മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ എന്നിവരെ അപഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.
യുപി മീററ്റിലെ സാരഥ്‌നയിലെ സ്വകാര്യ സ്‌കൂള്‍ പ്രന്‍സിപ്പല്‍ മുദാസിര്‍ റാണയെയാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന നടപടിക്ക് ( ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം) അറസ്റ്റു ചെയ്തത്. ദസ്‌റയുമായി ബന്ധപ്പെടുത്തിയായിരുന്നു പോസ്റ്റ്.
















