ചെന്നൈ: പാര്‍ട്ടിയുടെ നാല്‍പ്പത്തിനാലാമത് വാര്‍ഷികാഘോഷങ്ങള്‍ക്കൊരുങ്ങുകയാണ് എഐഎഡിഎംകെ. മുഖ്യമന്ത്രി ജയലളിതയുടെ സമ്മതത്തോടെ എഐഎഡിഎംകെയുടെ സ്ഥാപക ദിനമായ ഒക്ടോബര്‍ 17ന് ആഘോഷം ഗംഭീരമാക്കാന്‍ തന്നെയാണ് അണികളുടെ തീരുമാനം.
വാര്‍ഷിക ദിനത്തില്‍ തലൈവര്‍ എംജിആറിന്റെ സ്മൃതിമണ്ഡപത്തില്‍ പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂധനന്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
അതേസമയം ജയലളിത ഇപ്പോഴും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. സപ്തംബര്‍ 22നാണ് കടുത്ത പനിയെ തുടര്‍ന്ന് 68 വയസുകാരിയായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിതയുട ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ മൂന്നു ദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നില്ല.
















