ചെന്നൈ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു.
ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ അടിയന്തര ചികിത്സാ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ, എയിംസിലെ വിവിധ വകുപ്പ് മേധാവികളായ ഡോ. ജി.സി. ഖില്‍നാനി, ഡോ. നിതീഷ് നായക്, ഡോ. അഞ്ജന്‍ തൃകാ എന്നിവര്‍ വീണ്ടും ചെന്നൈയിലെത്തി.
നിരീക്ഷണത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയിലെ പുരോഗതി മെഡിക്കല്‍ സംഘം ഇന്ന് വിലയിരുത്തും. കഴിഞ്ഞയാഴ്ച നടന്ന ശ്വസനസഹായ ശസ്ത്രക്രിയക്കുശേഷമുള്ള തുടര്‍ചികിത്സ ഇവര്‍ തീരുമാനിക്കും .ജയലളിതയുട ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ മൂന്നു ദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിട്ടില്ല.
















