ന്യൂദല്‍ഹി: ദസറ ദിവസം ജെഎന്‍യു കാമ്പസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചത് അന്വേഷിക്കുന്നു. രാവണനെന്ന പേരില്‍ കോണ്‍ഗ്രസിന്റെ എന്‍എസ്‌യു വിദ്യാര്‍ഥികള്‍ കോലം കത്തിച്ചതാണ് അധികൃതര്‍ അന്വേഷിക്കുന്നത്.
വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു. രാജ്യമൊട്ടാകെ പല സംഘടനകളും പ്രസ്ഥാനങ്ങളും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും കൊടും ഭീകരരായ ഹാഫീസ് സെയ്ദിന്റെയും മസൂദ് അസറിന്റെയും ചിത്രങ്ങള്‍ രാവണന്റെ കോലത്തില്‍ ചേര്‍ത്ത് കത്തിച്ചപ്പോഴാണിത്.
അനുമതി വാങ്ങാതെയാണ് ഇവര്‍ പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. മോദിക്കു പുറമേ അമിത് ഷാ, യോഗാ ഗുരു രാംദേവ്, സാധ്വി പ്രജ്ഞ, നാഥുറാം ഗോഡ്‌സെ തുടങ്ങിയവരുടെ കോലങ്ങളും എന്‍എസ്‌യുക്കാര്‍ കത്തിച്ചു.
















