അമരാവതി: ഹൈദരാബാദില്‍ നിന്നും 13,000 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതില്‍ 10,000 കോടിയും ഒരാളുടേതു തന്നെയാണ്.
ആന്ധ്രാപ്രദേശില്‍ പുതിയ നീക്കത്തിന്റെ ഭാഗമായി ഇതുവരെ 65,000 കോടിയുടെ കള്ളപ്പണമാണ് വെളിപ്പെട്ടത്. ഇതില്‍ 13,000 കോടിയും ഹൈദരാബാദില്‍ നിന്നു തന്നെയാണ്. ഇത്തരത്തില്‍ വെളിപ്പെടുന്ന പണത്തിന് 40 മുതല്‍ 45 ശതമാനം വരെ പിഴ ഈടാക്കാന്‍ ഭാവിയില്‍ നിയമം കൊണ്ടുവരുമെന്നും വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്തെ 1000, 500 എന്നീ നോട്ടുകള്‍ പിന്‍വലിക്കുകയാണെങ്കില്‍ കള്ളപ്പണത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തനം കള്ളപ്പണക്കാര്‍ക്ക് ഇന്ന് നല്ല ഒളിത്താവളമാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
















