ന്യൂദല്‍ഹി: ജമ്മുവില്‍ പുതിയ ഐഐഎം സ്ഥാപിക്കാന്‍കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ശ്രീനഗര്‍ എന്‍ഐടിയുടെ ആധുനികവല്‍ക്കരണത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ജമ്മുവിലും കശ്മീരിലും രണ്ട് പുതിയ എയിംസ് ആശുപത്രികള്‍ ആരംഭിക്കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ജമ്മുവിലെ പഴയ ഗവണ്‍മെന്റ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ താല്‍കാലിക കാമ്പസില്‍ 2016- 17 അധ്യയന വര്‍ഷം മുതലുള്ള കോഴ്‌സുകള്‍ക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
2016 മുല്‍ 2020 വരെയുള്ള നാല് വര്‍ഷം താല്‍കാലിക കാമ്പസിന്റെ പ്രവര്‍ത്തനത്തിന് 61.90 കോടി രൂപയുടേതാണ് പദ്ധതി. ഈ വര്‍ഷം മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമില്‍ (പിജിഡിപി) 54 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്.
നാലാം വര്‍ഷമാകുമ്പോള്‍ ഇത് 120ല്‍ എത്തും. ജമ്മുവിലും കശ്മീര്‍ മേഖലയിലും കാമ്പസ് ആരംഭിക്കാനുള്ള നടപടികള്‍ ഇതിനിടെ സ്വീകരിക്കുകയും ചെയ്യും.
സ്ഥിരം കാമ്പസുകള്‍ക്കുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുപ്രകാരം കാമ്പസുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിനു കീഴില്‍ ഐഐഎം ജമ്മു സൊസൈറ്റി രൂപീകരിച്ചതും മന്ത്രിസഭ അംഗീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണച്ചുമതല ഈ സൊസൈറ്റിക്കും കേന്ദ്ര ഗവമെന്റ് രൂപീകരിക്കു ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനുമായിരിക്കും.
















