ന്യൂദല്‍ഹി: അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. എല്‍. ഹഗ്‌ലുവിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.
മന്ത്രാലയത്തിന്റെ രണ്ട് ശുപാര്‍ശകളാണ് രാഷ്‌ട്രപതി അംഗീകരിച്ചത്. സാമ്പത്തികവും ഭരണപരവും അക്കാദമിക് തലത്തിലുമുള്ള ക്രമക്കേടുകളെക്കുറിച്ചാണ് ഹഗ്‌ലുവിനും അലീഗഢ് മുസ്ലിം സര്‍വകലാശാല വൈസ്ചാന്‍സലര്‍ സമീറുദ്ദിന്‍ ഷായ്‌ക്കെതിരെയും അന്വേഷണം നടത്തുന്നത്.
















