മുര്‍ഷിദാബാദ്: മൂന്നുമക്കളെയും തന്നെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി മടങ്ങിയെത്തിയ ഭാര്യയെ ഭര്‍ത്താവ് സ്വീകരിച്ചു, നാട്ടുകൂട്ടം ശിക്ഷിച്ചു. ഭര്‍ത്താവിനെക്കൊണ്ട് മുടിമുറിപ്പിച്ചു.
നാട്ടുകൂട്ടം ചുമത്തിയ 6000 രൂപ പിഴയടയ്‌ക്കാന്‍ ഇല്ലാഞ്ഞതിനെ തുടര്‍ന്നാണ് മുടി മുറിപ്പിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം.
നവോദ ചാന്ദ്പൂരിലെ വീട്ടില്‍ നിന്ന് ഇവരെ വലിച്ചിഴച്ച് പുറത്തിറക്കിയാണ് നാട്ടുകാര്‍ ശിക്ഷ നടപ്പാക്കിയത്. ഇത് ഭിന്നാഭിപ്രായങ്ങള്‍ക്കും സാമൂഹ്യ സംഘര്‍ഷത്തിനും ഇടയാക്കി. യുവതിയുടെ പരാതിയില്‍ പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു.
പിഴയൊടുക്കാന്‍ പണമില്ലെന്നറിയിച്ചപ്പോള്‍ നാട്ടുകൂട്ടക്കാര്‍ വീട്ടില്‍ കടന്ന് യുവതിയുടെ മുടി മുറിച്ചു. തടഞ്ഞ ഭര്‍ത്താവ് മിസാറുള്‍ ഷെയ്ഖിനെ മര്‍ദ്ദിച്ചു. അയാളെക്കൊണ്ട് നിര്‍ബന്ധിച്ച് ഭാര്യയുടെ മുടി മുറിപ്പിച്ചു.
14 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു മക്കള്‍. അയല്‍ഗ്രാമക്കാരനുമായി പ്രണയത്തിലായ ഇവര്‍ പെണ്‍കുഞ്ഞുമായി കാമുകനൊപ്പം ദുര്‍ഗ്ഗാപൂരിലേക്ക് പോയി. ഒരാഴ്ചകഴിഞ്ഞ് തിരിച്ചെത്തി കുറ്റമേറ്റു പറഞ്ഞപ്പോള്‍ ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറായി. ഗ്രാമത്തിനു കളങ്കമായെന്ന കാരണം പറഞ്ഞാണ് നാട്ടുകൂട്ടത്തിന്റെ നടപടി.
















