പാട്‌ന: പ്രേതബാധ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വ്യാജമന്ത്രവാദി അറസ്റ്റില്‍, പടിഞ്ഞാറന്‍ ബീഹാറിലെ കൈമൂര്‍ ജില്ലയിലെ ദസൗന്തി സ്വദേശി ധര്‍മ്മരാജ് ഗോണ്ട് (60) ആണ് പിടിയിലായത്.
മന്ത്രവാദത്തിലൂടെ അര്‍ബുദം ഭേദമാക്കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയെത്തിയ യുവാവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ആശ്രമത്തില്‍ നിന്ന് 18000 രൂപയും മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന അഞ്ച് തലയോട്ടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടിലേറെയായി ഇയാള്‍ തട്ടിപ്പ് തുടങ്ങിയിട്ട്. കൊള്ള നടത്തിയതിന് 93ല്‍ ഇയാളെ ജയിലിലടച്ചിരുന്നു. അര്‍ബുദം ദേഭമാക്കാന്‍ ഒരു പ്രത്യേക മന്ത്രവാദമുണ്ടെന്നും ഇതിന് 20,000 രൂപ വേണമെന്നും ഇയാള്‍ പറഞ്ഞു. ഒടുവില്‍ 15000 രൂപയ്‌ക്ക് ഉറപ്പിച്ചു.
ഭര്‍ത്താവിനു വേണ്ടിയാണെന്ന് പറഞ്ഞ് യുവതിയെ ഇരുട്ടുമുറിയില്‍ കയറ്റി. അവിടെ കാളിയും ഭൈരവനും ഉണ്ടെന്നായിരുന്നു അയാള്‍ പറഞ്ഞത്. താന്‍ ഭൈരവനാണെന്നു പറഞ്ഞ് ഒരാള്‍ തന്നെ കയറിപ്പിടിച്ചപ്പോഴാണ് ശബ്ദം ധര്‍മ്മരാജിന്റെ തന്നെയാണെന്ന് മനസിലായത്. യുവതി ഒരു തരത്തില്‍മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
















