ലഖ്‌നൗ: യുപിയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതിരുന്ന 14 കാരിയെ പ്രസവത്തിനായി ബറേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രാമത്തിലെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി.
ഇതുമൂലം ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ബറേലി കോടതിയേയും അലഹബാദ് ഹൈക്കോടതിയേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമീപിച്ചെങ്കിലും മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തിയില്ല.
ഗര്‍ഭഛിദ്രത്തിനുള്ള സമയം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
















