ഇട്ടാര്‍സി: ബലാത്സംഗ കേസിലെ പ്രതി ജയിലില്‍ നിന്നും മോചിതനായതിനെ തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. മധ്യപ്രദേശിലെ ഇറ്റാര്സിയിലാണ് സംഭവം.
പ്രതി പുറത്തിറങ്ങിയതിനെ തുടര്‍ന്ന് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രിയില്‍ അധികൃതര്‍ അറിയിച്ചു.
പ്രതി പുറത്തിറങ്ങിയാല്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇറ്റാര്‍സി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അനില്‍ ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് രണ്ടുപേര്‍ അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതി ഇപ്പോഴും ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: