Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടതു സര്‍ക്കാരിന്റെ വികൃതമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:19 pm IST
inVicharam

പിണറായി സര്‍ക്കാരിന്റെ മുഖം ഒന്നുകൂടി കറുപ്പിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ബന്ധുക്കളെ വിവിധ പദവികളില്‍ പ്രതിഷ്ഠിച്ചത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണല്ലോ. അധികാരത്തിലെത്തി വെറും നാലുമാസമായപ്പോഴാണ് മന്ത്രി ജയരാജനും മുന്‍മന്ത്രിയും ഇപ്പോള്‍ എംപിയുമായ പി.കെ.ശ്രീമതിയും വഴിവിട്ട നടപടികള്‍ സ്വീകരിച്ച് സ്വജനപക്ഷപാതം പ്രകടിപ്പിച്ചത്.

ഈ നടപടികള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെപ്പോലും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തേക്കുമെന്ന് കരുതപ്പെടുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാരണത്താല്‍ നിര്‍ണായകമായിരിക്കും. ഇ.പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

സ്വജന പക്ഷപാതം അഴിമതിതന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി ജയരാജനെതിരെ ത്വരിതാന്വേഷണം നടക്കാന്‍ പോകുകയാണ്. ജയരാജനെതിരെ ത്വരിതാന്വേഷണത്തിന് തടസ്സമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ക്രമവിരുദ്ധമായ നടപടികള്‍ക്ക് അധികാരത്തിലുള്ളവര്‍ തുനിയുന്നത് അധാര്‍മികമാണ്. ചില പാര്‍ട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും പിന്‍വാതില്‍ നിയമനം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തുവരാന്‍ ഇനിയുമുണ്ടാവാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും സര്‍ക്കാര്‍ അഭിഭാഷക സ്ഥാനത്തേക്ക് ഏകപക്ഷീയമായി നിയമിച്ചത് അധികാര ധാര്‍ഷ്ട്യം തന്നെയാണ്. ഇതുസംബന്ധിച്ച ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതുമില്ല.

പിണറായി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു എന്ന ആരോപണം വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയിരിക്കുകയാണ്. സിപിഎം നേതാവായജോസഫൈനും പരാതിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നു. നിയമനങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും ആവശ്യപ്പെടുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനവും സത്യപ്രതിജ്ഞയ്‌ക്ക് വിരുദ്ധവുമായ കാര്യങ്ങളുമാണ് നടന്നിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്.

വിവാദനിയമനങ്ങളില്‍ അധികാര ദുര്‍വിനിയോഗവും അഴിമതി നിരോധന നിയമമനുസരിച്ചുള്ള കുറ്റങ്ങളും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വ്യവസായ വകുപ്പിലെ വിവാദ നിയമനങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു പല വകുപ്പുകളിലും പാര്‍ട്ടിക്കാരെ കുത്തിനിറയ്‌ക്കുന്നതും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയപ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജനങ്ങള്‍ വോട്ടുചെയ്തത്. ഇടതുഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാകില്ല എന്ന വിശ്വാസം ഇതോടെ തകര്‍ന്നിരിക്കുന്നു. ആദര്‍ശം പ്രസംഗിക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴൊക്കെ അഴിമതിയുടെ വികൃതമുഖം വെളിപ്പെടുത്തിയിട്ടുണ്ട്.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണല്ലോ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസിന് ഇടയാക്കിയ അഴിമതി നടത്തിയത്. വിഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എളമരം കരീമിനും മറ്റുമെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണത്തിന്റെ തണലില്‍ സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള പണച്ചാക്കുകളില്‍നിന്ന് പാര്‍ട്ടി നേതൃത്വം വന്‍തോതില്‍ പണംവാങ്ങിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തൊഴിലാളികളുടെ പാര്‍ട്ടിയാണെന്നാണ് നേതൃത്വം അവകാശപ്പെടാറുള്ളത്. പക്ഷെ ഭരണത്തിലേറിയാല്‍ തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രദ്ധവയ്‌ക്കാറില്ല. പകരം തൊഴിലാളികളോട് പുച്ഛമനോഭാവമാണ് പുലര്‍ത്താറ്. ഇക്കാര്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുന്നതാണ് ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും മറ്റും നടപടികള്‍. ലോക്പാല്‍ ബില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി വ്യക്തികള്‍ക്ക് അനര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. പക്ഷെ അധികാരത്തിന് പുറത്ത് ഒരു നയവും അധികാരത്തിലേറിയാല്‍ മറ്റൊരു നയവും സ്വീകരിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹജ സ്വഭാവമാണ്.

വിവാദനിയമനങ്ങള്‍ സംബന്ധിച്ച പ്രശ്‌നം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമല്ല. ഭരണഘടനയ്‌ക്ക് അനുസൃതമായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നത് കടുത്ത നിയമലംഘനമാണ്. മുഖ്യമന്ത്രി പിണറായി അറിയാതെ അദ്ദേഹത്തിന്റെ വലംകൈയായി കരുതപ്പെടുന്ന ഇ.പി.ജയരാജന്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമെന്ന് ആരും കരുതുന്നില്ല. ഇപ്പോള്‍ ജയരാജനെ തള്ളി നല്ലപിള്ള ചമയാനുള്ള പിണറായിയുടെ ശ്രമം വിജയിക്കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.