ന്യൂദല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക്കധിനിവേശ കശ്മീരില്‍ ഭാരതം നടത്തിയ മിന്നലാക്രമണം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേട്ടമല്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. രാജ്യത്തെ 127 കോടി ജനങ്ങള്‍ക്കും നേട്ടം അകാശവാശപ്പെടാം.
ആക്രമണം വിജയകരമായി നടത്തിയത് സൈന്യമാണ്. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്തവര്‍ എന്ന നിലയില്‍ നേട്ടത്തിന്റെ ഒരു പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കും അവകാശപ്പെടാമെന്നും പരീക്കര്‍ വിശദീകരിച്ചു. നവി മുംബൈയില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക നടപടിയെ ആരും രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുത്. മിന്നലാക്രണത്തേക്കുറിച്ച് സംശയം പുലര്‍ത്തുന്നവര്‍ക്കും ഈ നേട്ടത്തിന്‍മേല്‍ അവകാശവാദം ഉന്നയിക്കാം. ഏതെങ്കിലും രാഷട്രീയ പാര്‍ട്ടിയല്ല ഈ ആക്രമണം സംഘടിപ്പിച്ചത്. ഇതുവഴി കൈവന്ന നേട്ടത്തിന്റെ അവകാശം രാജ്യത്തെ പൗരന്മാര്‍ക്കാണ്.
















