ന്യൂദല്‍ഹി: പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കയിലുളള മകന് വീസ നല്‍കാന്‍ സുഷമാ സ്വരാജിന്റെ നിര്‍ദേശം. വാഷിംഗ്ടണിലുളള ഭാരത എംബസിയ്‌ക്കാണ് വിദേശകാര്യമന്ത്രി നിര്‍ദേശം നല്‍കിയത്. വിജദശമിയും മുഹറവും പ്രമാണിച്ച് നയതന്ത്ര കാര്യാലയം അവധിയായിരുന്നു.
യുവാവിന്റെ അമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ട് അവധികാര്യമാക്കാതെ തന്നെ വീസ നല്‍കാന്‍ നിര്‍ദേശിച്ചത്. ഉത്തര്‍പ്രദേശിലെ കര്‍ണാലിലില്‍ നിന്നുളള സരിത തക്രുവാണ് മന്ത്രിയ്‌ക്ക് മുന്നില്‍ ട്വിറ്ററിലൂടെ നിവേദനം ഉന്നയിച്ചത്. അമേരിക്കയിലുളള തന്റെ മകന്‍ അഭയ് കൗളിന് അച്ഛന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അടിയന്തരമായി വീസ അനുവദിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന.
നമ്മുടെ സ്ഥാനപതി കാര്യാലയം അവധിയായിരുന്നെന്നും താന്‍ സന്ദേശമയച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ കാര്യാലയം തുറന്ന് വീസ നല്‍കാന്‍ വേണ്ട നടപടികള്‍ കൈക്കൊളളുമെന്നും സുഷമ ട്വീറ്റ് ചെയ്തു. സുഷമയുടെ നിര്‍ദേശം ലഭിച്ചയുടന്‍ തന്നെ മകന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ സരിതയെ സമീപിച്ചു.
ഭര്‍ത്താവ് മരിച്ചതോടെ താന്‍ ഏറെ ആശങ്കയിലായി. വിജയദശമിയും മുഹറവും അവധിയാണെന്ന വാര്‍ത്ത തന്നെ അസ്വസ്ഥയാക്കി.
വ്യാഴാഴ്ചയ്‌ക്ക് മുമ്പ് വീസ ലഭിക്കുമോയെന്നായിരുന്നു ടെന്‍ഷന്‍ സരിത പറയുന്നു. ഇതേ തുടര്‍ന്നാണ് സുഷമാ സ്വരാജിന് ട്വിറ്റര്‍ സന്ദേശമയച്ചത്. സഹായിക്കാമെന്ന് സുഷമ ഉറപ്പ് നല്‍കി. തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ സരിത തക്രുവിന് അനുശോചനവും അറിയിച്ചു.
















