ലക്നൗ: വരാൻ പോകുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്ന് സർവ്വേ ഫലം. 170നും 183നും ഇടയിൽ സീറ്റുകൾ സ്വന്തമാക്കി വിജയിക്കുമെന്നാണ് ദേശീയ മാധ്യമം നടത്തിയ സർവ്വേ ഫലത്തിൽ സൂചിപ്പിക്കുന്നത്.
മായവതിയുടെ ബഹുജൻ സമാജ് പാർട്ടി 115നും 124നും ഇടയിൽ സീറ്റുകൾ കരസ്ഥമാക്കി രണ്ടാം സ്ഥാനത്തെത്തും. അതേ സമയം നിലവിൽ യുപി ഭരിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. 94നും 103നും ഇടയിൽ മാത്രമെ അവർക്ക് സീറ്റുകൾ ലഭിക്കുകയുള്ളൂ എന്ന് സർവ്വേ ഫലത്തിൽ കാണിക്കുന്നു.
ബിജെപിയുടെ വികസന പ്രവർത്തനങ്ങളും മറ്റ് ജനസമ്മത പദ്ധതികളുമാണ് സംസ്ഥാനമൊട്ടാകെ ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ കാരണമായതെന്നും സർവ്വേയിൽ പറയുന്നു.
















