ന്യൂദല്‍ഹി: പാക്ക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഭാരത സൈന്യം മിന്നലാക്രമണം നടത്തിയെന്നത് കെട്ടിച്ചമച്ചതാണെന്ന് ഭാരതത്തിലെ പാക്ക് ഹൈക്കമ്മീഷണർ അബ്ദുല്‍ ബാസിത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സര്‍ജിക്കല്‍ സ്‌ട്രൈക്ക് അസംബന്ധമാണെന്ന് പറഞ്ഞത്.
പാക്ക് അധീന കശ്മീരിൽ ഭാരത സൈന്യം മിന്നലാക്രമണം നടത്തിയിരുന്നെങ്കിൽ പാക്കിസ്ഥാൻ അതിന് കനത്ത മറുപടി നൽകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം മാത്രമാണ് നടന്നത്. പാക്കിസ്ഥാന് തിരിച്ചടിക്കാൻ പ്രത്യേക തയ്യാറെടുപ്പുകളുടെ ആവശ്യമില്ലെന്നും ബാസിത് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നില്ലയെന്നും 14 വര്‍ഷത്തോളമായി രാജ്യം സഹിഷ്ണുതയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
















