ന്യൂദല്‍ഹി: 90 വയസുകരനായ വൃദ്ധന് കഴിഞ്ഞിരുന്നത് ഭാര്യയുടെ മൃതദേഹവുമായി. തെക്ക്കിഴക്കന്‍ ദല്‍ഹിയിലെ കല്‍ക്കാജി മേഖലയിലാണ് സംഭവം. ഗോവിന്ദ് റാമെന്ന വൃദ്ധന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മാനസിക വിഭ്രാന്തിയുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഒറ്റമുറി ഫ്ളാറ്റില്‍ ഭാര്യയുടെ മൃതദേഹത്തിനൊപ്പം കിടക്കുന്നതാണ് പോലീസ് കണ്ടത്. ഭാര്യമരിച്ചിട്ട് നിരവധി ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷംമാത്രമെ മരണകാരണം അറിയാന്‍ കഴിയുകയുളളുവെന്ന് പോലീസ് പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി ഭാര്യ അസുഖംമൂലം കിടപ്പിലാണെന്നാണ് ഇയാള്‍ പറഞ്ഞത്.
കിടക്കയില്‍ നിന്നും കഴിഞ്ഞദിവസം വീണതിനെത്തുടര്‍ന്ന് പിന്നീട് ഇവര്‍ എഴുന്നേറ്റിട്ടില്ല. എംഎന്‍എസില്‍ ഓഫീസ് ബോയി ആയി ജോലി നോക്കിയിരുന്നതിനെത്തുടര്ന്ന് ലഭിക്കുന്ന പെന്ഷനിലൂടെയാണ് കുടുംബം ജീവിച്ചിരുന്നത്.
















