ന്യൂദല്‍ഹി: പൂജാ, ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്ത് ദൽഹിയിൽ സുരക്ഷ കർശനമാക്കി. ദല്‍ഹിയില്‍ ആഘോഷദിനങ്ങളില്‍ ജനങ്ങള്‍ തിങ്ങി നിറയാറുള്ള ഷോപ്പിങ് കേന്ദ്രങ്ങൾ ഉള്‍പ്പെടെ എല്ലായിടത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സംശയകരമായ എന്തെങ്കിലും നീക്കം കണ്ടാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് ദല്‍ഹി പോലീസ് അഭ്യര്‍ഥിച്ചു. അതിര്‍ത്തിയിൽ ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യത്തില്‍ ഇക്കുറി ആഘോഷനാളുകളെ ഭീകരർ ഉന്നം വയ്‌ക്കാൻ സാധ്യതയേറെയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് പിന്നാലെ ദല്‍ഹി ഉള്‍പ്പെടെ, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
















