അമൃതസര്‍: മോദിക്കെതിരായ ഭീഷണിയുമായി പറന്നു വന്ന് പോലീസ് പിടിയിലായ പാക്ക് പ്രാവിനെ അതിന്റെ ഉള്ളില്‍ സിം കാര്‍ഡോ മൈക്രോ ചിപ്പോ അതുപോലുള്ള എന്തെങ്കിലുമോ ഉണ്ടോയെന്നറിയാന്‍ സ്‌കാന്‍ ചെയ്യും. ഈ മാസം ഒന്നിനാണ് പ്രാവ് പിടിയിലായത്.
മോദിജി, ഞങ്ങള്‍ 71ലെ പാക്കിസ്ഥാന്‍ അല്ലെന്ന് ഉറുദുവില്‍ രേഖപ്പെടുത്തിയ ഭീഷണി സന്ദേശവുമായാണ് പ്രാവ് വന്നത്. പ്രത്യേക കൂടിലാക്കിയ പ്രാവ് പോലീസിന്റെ കസ്റ്റഡിയിലാണ്.
















