കൊല്‍ക്കത്ത: കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള രണ്ടു മലയാളികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍.
ഇവരില്‍ നിന്ന് രണ്ട് 7 എംഎം പിസ്റ്റളുകളും മലയാളത്തിലുള്ള രേഖകളും പിടിച്ചെടുത്തിട്ടുമുണ്ട്. ഹൗറ പാലത്തില്‍ നിന്നാണ് സംശയകരമായ സഹചര്യത്തില്‍ ഇവരെ അറസ്റ്റു ചെയ്തത്.
അബൂബക്കര്‍ സിദ്ദിഖിയാണ് ഒരാള്‍. രണ്ടാമന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കേരളാ പോലീസ് തെരയുന്നവരാണ് ഇവരെന്ന് ബംഗാള്‍ പോലീസ് പറഞ്ഞു.
















