ന്യൂദല്‍ഹി: മുബൈ ഹാജി അലി ദര്‍ഗയുടെ ഉള്ളില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പുരോഗമനാത്മകമായ നിലപാട് കൈക്കൊള്ളാമെന്ന് ദര്‍ഗ ഭാരവാഹികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സ്റ്റേ.
മതമേതായാലും ആചാരങ്ങളെ പുരോഗമനാത്മകമായി കാണണം. ശബരിമലയിലെ ആചാരം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ഭരണഘടനയുടെ 14,15, 25 വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടിയാണ് ആഗസ്റ്റ് 29ന് ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് ഹൈക്കോടതി നീക്കിയത്.
















