മലപ്പുറം: ബിഎസ്എല്‍എല്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ബിഎസ്എല്‍എല്‍ ജനറല്‍ മാനേജര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് ഉദ്ഘാടനം ചെയ്തു. പത്തും ഇരുപതും വര്‍ഷമായ ജീവനക്കാരെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന നിലപാടില്‍ നിന്നും ബിഎസ്എന്‍എല്‍ മാനേജ്മെന്റ് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കണം, കരാര്‍ തൊഴിലാളികള്‍ക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും നല്കാന് തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഷ്വല്‍ മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡന്റ് പി.കെ.ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രശാന്ത്, പ്രേമന്, പ്രഭാകരന്, ചന്ദ്രന്, വേലായുധന്, പി.അനൂപ്കുമാര്‍, എസ്.കെ.ഗിരീഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: