കാഞ്ഞങ്ങാട്: കുഞ്ഞുമനസ്സുകളില്‍ നന്മയുടെയും കാരുണ്യത്തിന്റേയും തിരി തെളിക്കാന്‍ റോട്ടറി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ തുടങ്ങുന്നു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 8 ന് രാവിലെ 10ന് നീലേശ്വലരം രാജാസ് ഹൈസ്കൂളില്‍ ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു ഐ.എ.എസ്. നിര്‍വ്വഹിക്കും. നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളായ കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കുന്നത്. ജില്ലാ ഇനിഷ്യേറ്റീവ് ഓഫ് പാലിയേറ്റീവ് കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
26 ന് സ്കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം പാലിയേറ്റീവ് സംസ്ഥാന ട്രെയിനര്‍ എം.ജി. പ്രവീണിന്റെ നേതൃത്വത്തില്‍ നടക്കും. ഡിസംബര്‍ 31ന് മുന്‍പ് എല്ലാ സ്കൂളുകളിലും യൂണിറ്റുകള്‍ രൂപീകരിച്ച് പരിശീലനം ലഭിച്ച കുട്ടികളെ പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: