തിരുവനന്തപുരം: ഒരു അര്‍ദ്ധരാത്രിയില്‍ ഉണ്ണിയും രാഹുലും തങ്ങളുടെ പ്രിയ സുഹൃത്ത് മനു, അതിര്‍ത്തി ഗ്രാമത്തില്‍, ഒരു കെണിയിലകപ്പെട്ട് കിടക്കുകയാണെന്ന് മനസ്സിലാക്കി വിസ്മയന് എന്ന മറ്റൊരു സുഹൃത്തിനെയും കൂട്ടി അയാളുടെ കാറില്‍ യാത്രയാകുന്നു. അവര്‍ ചെന്നെത്തുന്നത് ഒരു കൂട്ടം ഗ്രാമവാസികളുടെ നടുവില്‍! ആ ഊരാക്കുടുക്കില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനും ഒപ്പം മനുവിനെ രക്ഷിക്കാനും അവര്‍ പതിനെട്ടടവും പ്രയോഗിക്കുന്നതാണ് കഥ.
സംവിധാനം-അഭിരാം സുരേഷ് ഉണ്ണിത്താന്, നിര്‍മ്മാണം, തിരക്കഥ-അഭിരാം സുരേഷ് ഉണ്ണിത്താന്, ആനന്ദ് രാധാകൃഷ്ണന്, നന്ദു മോഹന്‍, ഛായാഗ്രഹണം-ജെമിന് ജോം അയ്യനേത്ത്, പി.ആര്.ഒ അജയ് തുണ്ടത്തില്‍.
അനൂപ് രമേഷ്, ജിന്‍സ് ഭാസ്ക്കര്‍, ബാലഗോവിന്ദ്, ചന്തു.ജി.നായര്‍, ധീരജ് ഡെനി, ആനന്ദ് മന്മദന്, ഹിമാശങ്കര്‍, രാഹുല്‍ രവീന്ദ്രന്, ആനന്ദ് രാധാകൃഷ്ണന്, എന്നിവരഭിനയിക്കുന്നു.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: