പെരിന്തല്‍മണ്ണ: പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത മലഞ്ചരക്ക് മോഷണ കേസിലെ പ്രതികളെ കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. കടുങ്ങപുരം വില്ലേജ്പടി സ്വദേശി ഓടുപറമ്പന്‍ വീട്ടില്‍ റഷീദ്(45), അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശി ഓടുപറമ്പന്‍ വീട്ടില്‍ അജ്മല്‍(21), എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ മാസം 15ന് അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ മലഞ്ചരക്ക് കടയില്‍ നിന്നും കളവു ചെയ്ത മോഷണ മുതലുകളുമായി വാടകക്കെടുത്ത കാറില്‍ സഞ്ചരിക്കവെയാണ് ഇവര്‍ പിടിയിലായത്. പെരിന്തല്‍മണ്ണ കോടതിയുടെ ഉത്തരവ് പ്രകാരം കസ്റ്റെഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി തൊണ്ടി മുതലുകള്‍ കണ്ടെടുത്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ സിഐ സാജു.കെ.അബ്രഹാം, എസ്ഐ ജോബി തോമസ്സ്, ടൗണ്‍ ഷഡോ പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥരായ മോഹന്‍ദാസ് കരുളായി, സി.പി.മുരളി, പി.എന്‍മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, ദിനേശ് കിഴക്കേകര, മന്‍സൂര്‍ വിളയാടി, ഫാസില്‍ കുരിക്കള്‍, പി.കെ.അബ്ദുള്‍ സലാം, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, ടി.സെലീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: