കുറ്റിപ്പുറം: കഴുത്തല്ലൂര്‍ പള്ളിപ്പടിയില്‍ യുവതിയും ഇരട്ടക്കുട്ടികളും മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് പനയത്തില്‍ ഫസലുറഹ്മാന്, ഫസലുറഹ്മാന്റെ ഉമ്മ സീനത്ത് എന്നിവരാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 26നാണ് ഫസലുറഹ്മാന്റെ ഭാര്യയും വളാഞ്ചേരി കൊളമംഗലം സ്വദേശി പരിതിയില്‍ ഹംസയുടെ മകളുമായ ജസീല(27)യേയും ഒന്നരവയസുള്ള ഇരട്ടകുട്ടികളായ മുഹമ്മദ് ഫര്ഹാന്, ഫാത്തിമ ഫര്‍ഹാന എന്നിവരെയും ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായിരുന്ന ജസീല ഇടക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നു എന്നും മധ്യസ്ഥര്‍ മുഖേന വീണ്ടും തിരിച്ചുവന്നതാണെന്നും പോലീസ് പറഞ്ഞു.കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്ന് ജസീല തീകൊളുത്തി മരിക്കുകയായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: