കൊല്‍ക്കത്ത: പ്രായോപവേശം (സംഥാറ)പ്രഖ്യാപിച്ച സോഹാനി ദേവി ദുഗാര്‍ അന്തരിച്ചു. വ്രതാനുഷ്ഠാനത്തിന്റെ 11-ാം ദിവസമായിരുന്നു മരണം.
ജൈനമത വിശ്വാസിയായ സോഹാനി (83) അര്‍ബുദബാധയെ തുടര്‍ന്ന് മരണം ഉറപ്പായപ്പോഴാണ് മത വിശ്വാസ പ്രകാരം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് പ്രായോപവേശം നടത്തിയത്.
















