പൊന്‍കുന്നം: ഹിന്ദുവിരുദ്ധ നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പിലാക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വി.കെ. വിശ്വനാഥന്.
ഇടതു സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹിന്ദുഐക്യവേദി പൊന്‍കുന്നത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരനാമത്തില്‍ പ്രതിജ്ഞയെടുക്കാത്തവര് ക്ഷേത്രകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ല. ക്ഷേത്രങ്ങളെ അധിക്ഷേപിച്ചാല്‍ പുരോഗമനവാദമാകുമെന്നാണ് ഇവരുടെ വിചാരം. ഭരണപരാജയം മറയ്ക്കാനും ന്യൂനപക്ഷത്തിന്റെ പ്രീതിനേടാനുമാണ് ഇക്കൂട്ടര്‍ ഹിന്ദു ആചാരങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതെന്നും വിശ്വനാഥന് പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: