പെരിന്തല്‍മണ്ണ: പട്ടിക്കാട് റെയില്‍വേ സ്റ്റേഷന്റെ പേര് പൂന്താനം എന്നാക്കി മാറ്റണമെന്ന് ബിജെപി പെരിന്തല്‍മണ്ണ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇക്കാരം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ് നിവേദനം നല്കി. വികസനം വരുമ്പോള്‍ കാലോചിതമായ മാറ്റങ്ങളും അനിവാര്യമാണ്. പട്ടിക്കാട് എന്ന പേര് ആ സ്ഥലത്തിനും റെയില്‍വേ സ്റ്റേഷനും അപമാനമാണ്. ഈ സാഹചര്യത്തില്‍ ഭക്തികവി പൂന്താനത്തിന്റെ പേര് നല്കി സ്റ്റേഷന്റെ യശസ്സ് ഉയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ലോകോത്തര കാവ്യങ്ങളിലൊന്നായ ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനത്തിന്റെ സ്മരണ നിലനിര്‍ത്തേണ്ടത് ജില്ലയുടെ അഭിമാന പ്രശ്നമാണ്. കവിക്ക് ജന്മനാട് നല്കുന്ന ആദരം കൂടിയായകും ഇത്. അതിനാല്‍ ഇക്കാര്യത്തില്‍ ജില്ല ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു സ്വാമിനാഥന്, സി.പി.മനോജ്, എ.വാസുദേവന്‍, കെ.രാധാകൃഷ്ണന്, മോളിയമ്മ ജോസഫ്, ശ്രീജിത്ത് അറക്കല്‍, രമേശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: