പരപ്പനങ്ങാടി: ജന്മഭൂമി ഏജന്റ് കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിനുനേരെയുണ്ടായ അക്രമസംഭത്തില് ബിജെപി തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മറ്റിയും മുന്‍സിപ്പല്‍ കമ്മറ്റിയും പ്രതിഷേധിച്ചു.
പരപ്പനങ്ങാടിയിലും പരിസര പ്രദേശത്തും സിപിഎം നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ പ്രദേശത്തെ ക്രമസമാധാനം തകരാറിലാക്കുകയാണെന്നും. ഭരണത്തിന്റെ ധിക്കാരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറൂരിവിട്ട് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ബഹുജന പ്രക്ഷോഭം തീര്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ കെ.പി.വത്സരാജ്, രവിതേലത്ത്, രാജീവ് മേനത്ത്, ടി.ശ്രീധരന്, പി.ജഗന്നിവാസന്‍, കെ.ഷൈജു, ബി.ജയദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: