പരപ്പനങ്ങാടി: ജന്മഭൂമി ഏജന്റും മറ്റു എല്ലാ പത്രങ്ങളുടെയും വിതരണക്കാരനുമായ ചിറമംഗലം പൂരപ്പുഴ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചും കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുളള മുടികളും മറ്റും കൊണ്ടിട്ട് നശിപ്പിച്ചതിലും പരപ്പനങ്ങാടി പത്ര ഏജന്റ്സ് അസോസിയേഷന് പ്രതിഷേധിച്ചു .കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ ഉള്ളണം, കുഞ്ഞിമോന് പരപ്പനങ്ങാടി, സജിത്ത്, മോഹനന് പുത്തന്‍പീടിക, നദീര്‍ പരപ്പനങ്ങാടി, ഇ.കെ.ബഷീര്‍, സൈതലവി പുത്തരിക്കല്‍, സുബൈര്‍ പാലത്തിങ്ങല്‍, റിയാസ് കൊട്ടന്തല, പി.പി. നൗഷാദ്, സി.പി.സുബൈ ര്‍, സമീര്‍ പുത്തരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: