Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവീ പ്രീതിക്കായി നവരാത്രി പൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:49 pm IST
inSamskriti

നവരാത്രേ തു സമ്പ്രാപ്‌തേ

കിം കര്‍ത്തവ്യം ദ്വിജോത്തമ

വിധാനം വിധിവദ് ബ്രൂഹി

ശരത്കാലേ വിശേഷത:

കിം ഫലം ഖലു കസ്തത്ര

വിധി: കാര്യോ മഹാമതേ

ഏതദ്വിസ്തരതോ ബ്രൂഹി

കൃപയാ ദ്വിജസത്തമ

ജനമേജയന്‍ ചോദിച്ചു: നവരാത്രിക്കാലമായാല്‍ എന്തൊക്കെയാണ് നാം ചെയ്യേണ്ട പൂജകള്‍? പ്രത്യേകിച്ച് ശരത്ക്കാല നവരാത്രിയുടെ അനുഷ്ഠാനങ്ങളും പൂജാപദ്ധതികളും എന്തൊക്കെയാണ്? അവയുടെ ഫലപ്രാപ്തിയും എന്താണെന്നറിയാന്‍ താല്പര്യമുണ്ട്.

വ്യാസന്‍ പറഞ്ഞു: ശരത്തിലും വസന്തത്തിലും ഉള്ള നവരാത്രിക്കാലത്ത് വിശേഷാല്‍ ദേവീപൂജകള്‍ ചെയ്യണം. കാലദംഷ്‌ട്രങ്ങള്‍ എന്നതുപോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഇവ. ഈ രണ്ടു കാലവും പ്രാണികള്‍ക്ക് തുലോം കഷ്ടം നിറഞ്ഞവയാണ്.

അതിനാല്‍ ശുഭകാംക്ഷികള്‍ ദേവീപൂജയില്‍ ആമഗ്‌നരാവാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മനുഷ്യര്‍ക്ക് രോഗപീഡകള്‍ ഉണ്ടാവുന്ന രണ്ട് ഋതുക്കളാണിവ. മേടം, തുലാം മാസങ്ങളില്‍ ചണ്ഡികയെ പൂജിക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. അമാവാസി ദിനത്തില്‍ ‘ഒരിക്കല്‍’ നോമ്പ് നോല്‍ക്കണം. അന്ന് ഹവിഷ്യാന്നം (വരിനെല്ലരിച്ചോറ്) മാത്രമേ കഴിക്കാവൂ. നിരപ്പായ വൃത്തിയുള്ള ഒരിടത്ത് പതിനാറു മുഴം നീളത്തില്‍ ഒരു മണ്ഡപം ഒരുക്കുക. കൊടിയും തോരണങ്ങളും അലങ്കാരപ്പണികളും ആകാം.

വെള്ള മണ്ണും ചാണകവും കൊണ്ട് മെഴുകിയൊരുക്കിയ ഇതിന്റെ മദ്ധ്യത്തില്‍ നാലുമുഴം ചതുരത്തില്‍ ഒരുമുഴം ഉയരത്തില്‍ പീഠമുണ്ടാക്കി വേദിയൊരുക്കണം. ദേവീ തത്ത്വനിപുണരും വേദപാരംഗതരുമായ ബ്രാഹ്മണരെ ആദരപൂര്‍വ്വം ക്ഷണിച്ചുവരുത്തണം. ആ ദിവസം ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ച് ശുദ്ധമായി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. യജ്ഞത്തിന് വന്ന ബ്രാഹ്മണരെ വേണ്ട ഉപചാരങ്ങളോടെ മധുരം നല്‍കി സ്വീകരിച്ച് മണ്ഡപത്തിലേയ്‌ക്ക് ആനയിക്കണം.

അവനവന്റെ കഴിവനുസരിച്ച് വസ്ത്രാദികള്‍ നല്‍കി വിപ്രരെ തൃപ്തരാക്കുക. ഒന്നോ, മൂന്നോ, അഞ്ചോ ഒന്‍പതോ ബ്രാഹമണരെ ഇങ്ങനെ ആദരിക്കാം.

പ്രശാന്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠനെ ശാസ്ത്രഗ്രന്ഥപാരായണത്തിനായി ക്ഷണിക്കണം. അദ്ദേഹത്തെക്കൊണ്ട് സ്വസ്തി ചൊല്ലിക്കണം. ചണ്ഡിക, ശപ്തസതി എന്നിവയാണ് സാധാരണ പാരായണം ചെയ്യുക. ദേവീഭാഗവതവും പതിവുണ്ട്.

ശുഭ്രമായ പീഠത്തിന് മുകളില്‍ വെള്ളപ്പട്ടുമൂടി അവിടെ നാലുതൃകൈയ്‌കളിലും ആയുധമേന്തിയ ദേവിയുടെ മനോജ്ഞമായ ഒരു വിഗ്രഹം സ്ഥാപിക്കുക. രത്‌നാഭരണങ്ങളും മുത്തുമണിമാലകളും ദിവ്യാംബരങ്ങളും അണിഞ്ഞ് ദേവി സിംഹാസനാരൂഢയായി അവിടെ വിരാജിക്കട്ടെ. ശംഖചക്രഗദാപത്മങ്ങള്‍ മുതലായവ ധരിച്ച, നിത്യസൗമ്യയായ ദേവിയെ പതിനെട്ടു കരങ്ങളോടെ പ്രതിഷ്ഠിക്കാം. എന്നാല്‍ വിഗ്രഹം ഇല്ലെങ്കില്‍ നവാര്‍ണ്ണവ മന്ത്രം ആലേഖനം ചെയ്ത യന്ത്രവും കലശസഹിതം പൂജയ്‌ക്കായി ഉപയോഗിക്കാം.

കലശത്തില്‍ ജലം നിറച്ച് അതില്‍ സ്വര്‍ണ്ണം, പഞ്ചരത്‌നങ്ങള്‍ എന്നിവ നിക്ഷേപിച്ച് വേദമന്ത്രങ്ങളാല്‍ പരിശുദ്ധമാക്കണം. എന്നിട്ട് മംഗളഗീതങ്ങളും വാദ്യങ്ങളും മുഴക്കണം. ആദ്യ തിഥി അത്തം നക്ഷത്രമാണെങ്കില്‍ ആ ദിനത്തില്‍ പൂജിക്കുന്നത് മനുഷ്യര്‍ക്ക് ഉത്തമമാണ്. പൂര്‍ണ്ണോപവാസം, ഒരിക്കല്‍, രാത്രി ഉപവാസം ഇങ്ങനെ പലവിധത്തിലും വ്രതമെടുത്ത് ആദ്യം സങ്കല്‍പ്പപൂജയാണ് നടത്തേണ്ടത്. ‘അമ്മേ, ഭഗവതീ, ഞാന്‍ നവരാത്രി വ്രതം ആരംഭിക്കുന്നു. അതിനായി എല്ലാ സഹായങ്ങളും അമ്മ തന്നെ കനിഞ്ഞു നല്‍കണം’ എന്ന് പ്രാര്‍ത്ഥിക്കുക. വ്രതാനുഷ്ഠാനം അവരവരുടെ കഴിവുപോലെ ചെയ്യാവുന്നതാണ്.

കര്‍പ്പൂരം, ചന്ദനം, അകില്‍, മന്ദാരം, മറ്റു സുഗന്ധപുഷ്പങ്ങള്‍, അശോകം, കരവീരം, ചെമ്പകം, പിച്ചി, പൂക്കുല, കൂവളത്തില, ധൂപദീപങ്ങള്‍, എന്നിവയാല്‍ ദേവിക്ക് അര്‍ച്ചന ചെയ്യാം. വാഴപ്പഴം, തേങ്ങ, ചക്ക, നാരങ്ങ, കൂവളക്കായ, നാളികേരം, മാതളം എന്നിവയെല്ലാം ദേവിക്കായി നിവേദിക്കാം. പിന്നെ ഭക്തിപുരസരം അന്നവും നിവേദിക്കണം.ഹോമത്തിനായി മുക്കോണ്‍ ഹോമകുണ്ഡങ്ങള്‍ ഉണ്ടാക്കണം. ഒന്നുമുതല്‍ പത്തുവരെ മുഴമാണ് ഈ കോണിന്റെ അളവുകള്‍. വിവിധങ്ങളായ ആകര്‍ഷണീയ വസ്തുക്കള്‍ കൊണ്ട് ദിവസവും പൂജനടത്തണം. ഗീതവാദ്യങ്ങളോടെ ആഘോഷവും വേണം. പൂജയില്‍ പങ്കെടുക്കുന്നവര്‍ നിത്യവും തറയില്‍ക്കിടന്നുറങ്ങണം.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.