ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്ക് ആക്രമണം തുടരുന്നതിനിടെ ഭാരതത്തെ ലക്ഷ്യമിട്ട് രണ്ട് പാക്ക് ബോട്ടുകള്‍ ഭാരതത്തിലേക്ക് നീങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ടുകള്‍ ഗുജറാത്തിലോ മഹാരാഷ്‌ട്ര തീരത്തോ അടുത്തേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ബോട്ടുകള്‍ നിരീക്ഷിക്കുന്നതിന് നാവിക സേനക്കും തീരസംരക്ഷണ സേനക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ബോട്ടിന് തകരാര്‍ സംഭവിച്ചതിനാല്‍ രണ്ട് ബോട്ടുകളും പാക് സമുദ്രാതിര്‍ത്തിയില്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
















