ചെന്നൈ: പുതുമുഖ നായിക ആതിര സന്തോഷ് പറ്റിച്ചെന്ന് പ്രമുഖ സംവിധായകന് സെല്വന് കണ്ണന്. എന്നാല്‍, സെല്വന് പീഡിപ്പിച്ചെന്ന് ആതിര. പീഡനമാരോപിച്ച് ആതിര ജീവനൊടുക്കാന്‍ ശ്രമിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു വീഡിയോയിലാണ് കണ്ണന് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന വാര്‍ത്ത അവര്‍ പുറത്തുവിട്ടത്. 20 മിനിറ്റ് നീണ്ട വീഡിയോയില്‍ പീഡനങ്ങളുടെ വിശദാംശമുണ്ട്. മലയാള സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് ആതിര. നെടുനല്വാടെ എന്ന സെല്വന് കണ്ണന്റെ ചിത്രത്തിലെ നായികയാണ് ആതിര. ഇതിന്റെ ലൊക്കേഷനില്‍ വച്ച് കണ്ണന് നിരന്തരം പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആതിര വീഡിയോയില്‍ പറയുന്നത്.
ഇതിനിടെ പ്രേമാഭ്യര്‍ഥന നടത്തിയെന്നും, താന്‍ അത് തള്ളിയെന്നും നടി പറയുന്നു. തന്നെ കണ്ണന് ഭീഷണിപ്പെടുത്തി, മറ്റു പല ഷൂട്ടിങ് സൈറ്റുകളിലും വന്ന് ബഹളമുണ്ടാക്കി. ഇത് തന്റെ ചലച്ചിത്ര ജീവിതത്തെ ബാധിച്ചു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്, നടി വിശദീകരിക്കുന്നു. ഓരോ കാരണം പറഞ്ഞ് നായകനെ മാറ്റി. ചിത്രീകരണം നീട്ടിക്കൊണ്ടു പോയി, താന്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായിരുന്നു. ആ ജോലി കളഞ്ഞാണ് സിനിമയില്‍ എത്തിയത്. കണ്ണന് കാരണം രണ്ടു സിനിമ തനിക്ക് നഷ്ടപ്പെട്ടു. വീട്ടിലും പ്രശ്നമുണ്ടായി. പരാതിയില്‍ ആതിര പറയുന്നു.
എന്നാല്‍ നെടുനല്വാടെയില് അഭിനയിക്കുന്നതിടെ അവര്‍ തന്നെ പറ്റിച്ചതായി കണ്ണന് സെല്വന് പറയുന്നു. ഇതിന്റെ ചിത്രീകരണം നടക്കുമ്പോള്‍ പട്ടധാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകണമെന്നു പറഞ്ഞു. താന്‍ അതിന് സമ്മതിച്ചു.നെടുനല്വാടെയുടെ രണ്ടാം ഘട്ട ചിത്രീകരണസമയത്ത് ആതിര മോശമായി പെരുമാറി. ചിത്രീകരണം മുടങ്ങി. പലപ്പോഴും ആരോടോ വഴക്കിട്ട് കണ്ണുവിങ്ങിയാണ് ചിത്രീകരണത്തിന് എത്തിയിരുന്നത്. ഫോണില്‍ ആരോടോ സംസാരിച്ചുകഴിഞ്ഞാണ് ഇങ്ങനെ വന്നിരുന്നത്.
പട്ടധാരിയിലെ നായകന് അഭിശങ്കറുമായി ലിവിംഗ് ടുഗതറാണെന്നാണ് പറഞ്ഞത്. നടി വാക്കുപാലിക്കാത്തതിനാല്‍ നെടുനല്വാടെയുടെ ചിത്രീകരണം പൂര്‍ണ്ണമായി മുടങ്ങി. അതുവഴി വലിയ നഷ്ടമാണ് ഉണ്ടായത്. നഷ്ടപരിഹാരം തേടി താന്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കണ്ണന് സെല്വന് പറയുന്നു. ഏതായാലും വിവാദം കത്തിക്കയറുകയാണ്. മഴവില്‍ മനോരമയിലെ ദത്തുപുത്രിയെന്ന സീരിയലിലെ താരമാണ് ആതിരാ സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: