വണ്ടൂര്‍: എത്രയും വേഗം വണ്ടൂര്‍-മഞ്ചേരി റോഡിന്റെ പണി പൂര്‍ത്തിയാക്കണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പണി തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.
നിരവധി വിദ്യാലയങ്ങളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിക്കും പോകുന്ന റോഡാണിത്. അധികൃതരുടെ അനാസ്ഥയാണ് റോഡ് നിര്‍മ്മാണം മന്ദഗതിയിലാകാന്‍ കാരണം.
എത്രയും വേഗം പണി പൂര്‍ത്തികരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.സുനില്‍ ബോസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.അറുമുഖന്, കെ.മനോജ്, എം.ടി.സുധീഷ്, പി.സിദ്ധിക്ക്, പി.അജിത്, പി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: