പെരിന്തല്‍മണ്ണ: ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന നേതൃത്വ പഠനശിബിരം നവംബര്‍ 26, 27 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും.
നൂറുല്‍ ഹുദ അഥവാ സന്മാര്ഗ്ഗത്തിലേക്കുള്ള വെളിച്ചം എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 പേര് ശിബിരത്തില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രസംഗ പരിശീലനം, ഇശല്‍ നിലാവ് എന്നിവ നടത്തപ്പെടും. ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: