റാഞ്ചി: ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനിക്കെതിരായ പ്രതിഷേധ സമരം സംഘടിപ്പിച്ചവർക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു.
ഖനിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിനു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരക്കാര്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് വെടിവയ്‌പുണ്ടായത്. എന്റിപിസിയുടെ ഉടമസ്ഥതയിലുള്ള ഖനിക്കെതിരെ ദിവസങ്ങളായി ഗ്രാമവാസികള്‍ പ്രതിഷേധത്തിലാണ്.
















