Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെളിപ്പെടുത്തിയത് 65,250 കോടിയുടെ കള്ളപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:23 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണവും അനധികൃത വരുമാനവും വെളിപ്പെടുത്താനുള്ള പദ്ധതിയിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. 64,275 പേരാണ് അനധികൃത സ്വത്ത് വെളിപ്പെടുത്തിയത്. നികുതിയിനത്തില്‍ 30,000 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

സ്വമേധയാ ആസ്തി വെളിപ്പെടുത്തി നിയമനടപടികള്‍ ഒഴിവാക്കാന്‍ കേന്ദ്രം അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. പരിശോധന നടക്കുകയാണെന്നും തുക ഇനിയും ഉയരാമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഹൈദരാബാദ് (13,000 കോടി), മുംബൈ (8,500 കോടി), ദല്‍ഹി (6,000 കോടി), കൊല്‍ക്കത്ത (4,000 കോടി) തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവുമധികം വെളിപ്പെടുത്തലുണ്ടായത്.

ഒരാള്‍ക്ക് ശരാശരി ഒരു കോടി രൂപയാണ് കള്ളപ്പണം. ആസ്തി വെളിപ്പെടുത്തിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. സമ്പാദ്യത്തിന്റെ 45 ശതനമാനം നികുതി, പിഴ, സര്‍ചാര്‍ജ് എന്നിവ നല്‍കി ആസ്തി വെളിപ്പെടുത്തി നിയമ നടപടി ഒഴിവാക്കാമെന്നതായിരുന്നു പദ്ധതി. 2017 സപ്തംബറിനുള്ളില്‍ മൂന്ന് ഗഡുക്കളായിട്ടാണ് തുക അടയ്‌ക്കേണ്ടത്. ആദ്യ ഗഡു 25 ശതമാനം അടുത്ത മാസവും രണ്ടാമത്തെ ഗഡു 25 ശതമാനം അടുത്ത മാര്‍ച്ചിലും ബാക്കിയുള്ളത് സപ്തംബറിനുള്ളിലും. കള്ളപ്പണം പിടിക്കപ്പെട്ടാല്‍ ഇനി കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.

കള്ളപ്പണത്തിനെതിരായ കര്‍ശന നടപടി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

അനുവദിച്ച സമയം കഴിഞ്ഞും വരുമാനം വെളിപ്പെടുത്താത്തവര്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വമേധയാ വെളിപ്പെടുത്തുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പ് നല്‍കി. വെളിപ്പെടുത്തിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതില്ല. നേരത്തെ നികുതിവിധേയമെന്ന് തിട്ടപ്പെടുത്തുകയും നികുതി നല്‍കാതിരിക്കുകയും ചെയ്ത ആസ്തികള്‍ക്ക് ഇളവനുവദിച്ചിട്ടില്ല. പദ്ധതി വിജയമാക്കിയതിന് ധനകാര്യമന്ത്രിയെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

പദ്ധതിയിലൂടെ സര്‍ക്കാരിന് ലഭിച്ച അധിക വരുമാനം ബജറ്റ് കമ്മി മറികടക്കാന്‍ സഹായിക്കും. ഇതിന് സമാനമായി വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം വെളിപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലൂടെ 4,164 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.