Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പിറവിയില്‍ കിട്ടിയത് പറന്നുപോകാ……

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 07:03 pm IST
inVaradyam

ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. അത് നന്നായി ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയും നല്ലവന്‍, അയാള്‍ക്ക് കാര്യങ്ങള്‍ അറിയാം എന്നൊക്കെ. ദൈവം ഭൂമിയിലേക്ക് എന്‍ഒസി കൊടുത്ത് വിടും മുമ്പ് ടിയാനെക്കുറിച്ചുള്ള സകല വിവരങ്ങളും തലച്ചോറില്‍ ഫീഡ് ചെയ്തിരിക്കും. അത് ഡീകോഡ് ചെയ്തു നോക്കിയാല്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കാം. തലേലെഴുത്തെന്ന് പണ്ടേ നാട്ടുമ്പുറത്തുകാര്‍ പറയുന്ന സാധനം തന്നെയാണത്. കുറച്ചു ശാസ്ത്രീയമാക്കിയാല്‍ ജീനിലുള്ളത് എന്നാവും. അത് ഒന്നുകൂടി മലയാണ്മയിലായാല്‍ പിറവിയില്‍ കിട്ടിയത് ആയി. മേപ്പടി സാധനം ജീവിതാവസാനം വരെ നമ്മെ കെട്ടിപ്പിടിച്ചു തന്നെ കിടക്കും. ഒരു മാറ്റവും വരില്ല. എത്ര മാറ്റാന്‍ നോക്കിയാലും അതിന് വ്യതിയാനമുണ്ടാവില്ല. പത്രക്കാരനായാലും കൊള്ളാം പാത്രക്കച്ചവടക്കാരനായാലും കൊള്ളാം. സ്ഥാനമാനങ്ങളോ, വിദ്യാഭ്യാസമോ, സംഘടനാ ചുമതലയോ ഒന്നും തന്നെ തലവര മാറ്റാന്‍ പര്യാപ്തമാവില്ല എന്നു ചുരുക്കം. ഏത് പദവിയിലുള്ള ആളായാലും നാലക്ഷരം പറയുമ്പോഴേക്കും അല്ലെങ്കില്‍ എഴുതുമ്പോഴേക്കും യഥാര്‍ത്ഥ സ്വഭാവം പിടികിട്ടിയിരിക്കും.

കഴിഞ്ഞ ദിവസം (സപ്തം 27) നമ്മുടെ നിയമസഭയില്‍ നടന്ന പൊട്ടലും ചീറ്റലും കണ്ടവര്‍ക്ക് ഇക്കാര്യം നന്നായി മനസ്സിലായിട്ടുണ്ടാവും. സ്വാശ്രയ കോളജിലെ ഫീസുപ്രശ്‌നവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരത്തിലാണ്. വെറും സമരമല്ല. നിരാഹാരസത്യഗ്രഹത്തില്‍ വരെ അതെത്തുന്നു. അതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയും മറ്റും കാണിക്കുന്നു. ഏതായാലും ഇതിനെക്കുറിച്ചൊക്കെ ഷാഫി പറമ്പില്‍ സഭയില്‍ മിനിട്ടുകളോളം കസറി. അതിന് മറുപടി പറയാനെന്ന മട്ടില്‍ എഴുന്നേറ്റ മുഖ്യമന്ത്രിയുടെ ഭാവം തന്നെ പ്രതിപക്ഷത്തിന് പ്രകോപനമുണ്ടാക്കുന്നതായിരുന്നു. പൊലീസുകാര്‍ എഴുതിക്കൊടുത്ത വാചകങ്ങള്‍ വള്ളിപുള്ളി വിസര്‍ഗം വിടാതെ അദ്ദേഹം തട്ടിവിടാന്‍ തുടങ്ങുന്നു. അടങ്ങിയിരിക്കുമോ സുധീരന്റെ പാര്‍ട്ടിക്കാര്. അതാ അവര്‍ സ്പീക്കര്‍ക്കരികിലേക്ക് നീങ്ങുന്നു, ഒച്ചയായി, കൈയാംഗ്യമായി. പറഞ്ഞുതീര്‍ക്കാനുള്ള വെമ്പല്‍ മുഖ്യന്റെ മുഖത്ത് പ്രകടം. ഇടക്കിടെ സ്പീക്കര്‍ ചൂരല്‍ എടുക്കുന്നുണ്ട്, പേര് വിളിക്കുന്നുണ്ട്, പ്ലീസ് പ്ലീസ് പറയുന്നുണ്ട്. ആരു കേള്‍ക്കാന്‍. ഇതോടെയാണ് മുഖ്യമന്ത്രിയുടെ തനി നിറം പുറത്തുവരുന്നത്. എടോ, അനാവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ട് ഇവിടെ വന്നു പറഞ്ഞിട്ട് കാര്യമില്ല. അതൊന്നും നടക്കാന്‍ പോണില്ലെടോ. പോയിട്ട് വേറെ പണി നോക്ക്. എന്നായി മുഖ്യന്‍. അതോടെ ബഹളം പാരമ്യത്തില്‍. എന്തുചെയ്യേണ്ടൂ എന്നറിയാതെ സ്പീക്കര്‍. ഏതോ ചാനലുകാര്‍ വാടകക്കെടുത്തവരാണ് എനിക്ക് കരിങ്കൊടി കാട്ടാനായി ഇറങ്ങിത്തിരിച്ചത് എന്നു കൂടി ആയപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും പോലെയായി. എന്തായാലും ഒരു വിധം മുഖ്യമന്ത്രി പറഞ്ഞൊപ്പിച്ചു.

പിന്നീടാണ് വാക്കൗട്ട് പ്രസംത്തിനായി പ്രതിപക്ഷ നേതാവ് എഴുന്നേറ്റത്. അപ്പോഴും ബഹളം തുടര്‍ന്ന അംഗങ്ങളോട് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴും ബഹളമോ എന്നായി സ്പീക്കര്‍. ഒരു വിധം ശാന്തമായപ്പോള്‍ ചെന്നിത്തലയുടെ പൂഴിക്കടകന്‍. മഹാന്മാര്‍ ഇരുന്ന സീറ്റാണ്. സഭയുടെ അന്തസ് പാലിക്കാത്ത പെരുമാറ്റമാണ്. പാര്‍ട്ടി ഓഫീസിലും തെരുവിലും പ്രസംഗിക്കുംപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അത് കേട്ടതോടെ അല്‍പമൊന്ന് മുഖ്യമന്ത്രി അയഞ്ഞോ എന്നൊരു സംശയം. ദൈവം കൈയൊപ്പിട്ടുകൊടുത്തത് എങ്ങനെയാണ് മാറ്റാനാവുക. തല്‍ക്കാലം മുഖ്യമന്ത്രിയുടെ കാര്യം എടുത്തു എന്നേയുള്ളു. ആര്‍ക്കും ഇങ്ങനെ തന്നെയാവും. ഏത് വമ്പന്‍ പദവിയിലിരുന്നാലും എത്രയെത്ര പുസ്തകങ്ങള്‍ വായിച്ചാലും, ഏതൊക്കെ വാര്‍ത്താ സൈറ്റുകള്‍ നോക്കിയാലും ജന്മസിദ്ധമായി കിട്ടിയത് എങ്ങനെ മറക്കാനാണ്. വിക്രമാദിത്യന്റെ തോളില്‍ വേതാളം തൂങ്ങിയ മാതിരി അതങ്ങനെ തൂങ്ങിക്കിടക്കയല്ലേ ! ആരെന്ത് പറഞ്ഞാലെന്ത്, നിര്‍ദ്ദേശിച്ചാലെന്ത്, തന്റെ വഴിക്കേ താന്‍ പോകൂ.

വേതാളത്തിന്റെ കഥ പറഞ്ഞപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്ത് ചെയ്താലും കൊടുത്താലും ഒഴിയാബാധ പോലെയൊരാള്‍ പിന്നാലെ കൂടിയതിന്റെ പ്രയാസം ചില്ലറയൊന്നുമല്ല നമ്മുടെ മുഖ്യമന്ത്രി അനുഭവിക്കുന്നത്. ഭരണത്തില്‍ പരിഷ്‌കാരം കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെയാണ് നേരെചൊവ്വെ നടക്കാന്‍ പോലും കഴിയാത്ത വിദ്വാന് ഒരു ആരൂഢം ഒരുക്കിക്കൊടുത്തത്. എന്നാല്‍ അത് മുമ്പത്തെക്കാള്‍ പ്രശ്‌നമായിരിക്കുകയാണ്. മന്ത്രിമാരുടെ അടുത്ത് തന്നെ നിന്നാലേ പരിഷ്‌കാരത്തിനൊരു ഉള്ളുറപ്പുണ്ടാവൂ എന്നത്രേ വിദ്വാന്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അടുപ്പിച്ചാല്‍ ആപത്താണെന്ന് നേരത്തെ അറിയാവുന്നതിനാല്‍ പല തരത്തിലുള്ള വേലകളും ഒപ്പിച്ചിരുന്നു. എന്നിട്ടും പച്ചപടിച്ചു കിടക്കുകയാണ്. അള മുട്ടിയാല്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. കുറച്ചുകാലം കൊണ്ടു നടന്ന സംവിധാനങ്ങള്‍ മുമ്പിലങ്ങനെ തുള്ളിത്തുടിച്ചു നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതൊക്കെ ഉപേക്ഷിച്ച് നടന്നു നീങ്ങുക? ബക്കറ്റിലെ വെള്ളം എങ്ങനെയൊക്കെ ഇളകിയാലും കടലിലെ തിരയടിയാവുമോ? വെള്ളം എന്ന സാമാന്യ ഘടകം രണ്ടിലുമുണ്ടെന്നത് ശരി തന്നെ. തിരയടി വേറെ, ബക്കറ്റുവെള്ളത്തിന്റെ ഇളക്കം വേറെ.

വേണ്ട സമയത്ത് സ്‌കൂളില്‍ പോവാതെ മാവിന്റെ മുകളില്‍ കയറിയിരുന്നാല്‍ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓര്‍മപ്പെടുത്തുന്നു മ്മടെ സ്വന്തം കണാരേട്ടന്‍ ! അങ്ങനെ ചോദ്യത്തിന് വിക്രമാദിത്യന്റെ യുക്തിസഹമായ മറുപടി കേട്ട് വേതാളം വീണ്ടും അദ്ദേഹത്തിന്റെ തോളില്‍ തൂങ്ങിക്കിടന്നു. എന്താ കാലികവട്ടത്തിന് വേതാളത്തോട് ഇത്ര താല്‍പ്പര്യം എന്നാണോ? അടുത്തിടെയായി കണ്ടുവരുന്ന, അനുഭവിച്ചുവരുന്നവയൊക്കെ വേതാളത്തിന്റെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നതാണ്. നേരെ ചൊവ്വെ നാഴി അരി വാങ്ങാന്‍ കെല്‍പ്പില്ലാത്തവനോട് വേദാന്തവും പുരാണവും പറയാന്‍ ഒരുമ്പെട്ടാല്‍ സ്ഥിതിയെന്താവും? ഒരു കാര്യം ചെയ്യാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കും മുമ്പ് അതെന്തിന്, ആര്‍ക്ക്, ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എന്നൊന്നും അറിഞ്ഞുകൂടാത്തവര്‍ മേപ്പടി കാര്യം ചെയ്യാത്തതാണ് നന്നെന്ന് പറയുന്നു ലോക ക്ലാസിക് വായിക്കാത്ത, അതെന്താണെന്നുപോലും അറിയാത്ത മ്മടെ കണാരേട്ടന്‍. വകതിരിവില്ലാതെ ചെയ്താല്‍ വൈകാതെ കിട്ടും മുതുകത്ത് എന്നാണ് കണാരേട്ടന്റെ മതം. അത് അങ്ങനെ തന്നെയാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈയാഴ്ചത്തേക്ക് വിട. ഒത്താല്‍ അടുത്താഴ്ച കാണാം. ഇല്ലെങ്കില്‍ ഇടയ്‌ക്കൊന്ന് ഈയുള്ളവനെ ഓര്‍ത്തോളണേ.

തൊട്ടുകൂട്ടാന്‍

മഴക്കാറ്റുടുത്തവള്‍

മിഴികള്‍ പൊത്തിത്തേങ്ങി

വയല്‍ക്കാറ്റ് വന്നെന്റെ

മടിമേലുറങ്ങി

തുലാവര്‍ഷമോണക്കതിര്‍ക്കുലകള്‍

താങ്ങിയൊരു വരവാണ്

അകത്തേക്കുയിര്‍ തണുപ്പിക്കാന്‍

രാഘവന്‍ അത്തോളി

കവിത: ചൊയ

മലയാളം വാരിക [email protected]

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.